KeralamKund

1:28 PM belwin 0 Comments

കരുവാരകുണ്ട് ∙ സഞ്ചാരികൾക്കു വിസ്മയക്കാഴ്ചകളൊരുക്കി കരുവാരകുണ്ടിൽ രണ്ടു ടൂറിസം പദ്ധതികൾ ഉദ്ഘാടനത്തിനൊരുക്കി. അങ്ങാടിച്ചിറയിൽ ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് 26ന് നാലിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കേരളാംകുണ്ട് ടൂറിസം പദ്ധതി 27ന് നാലിനു മന്ത്രി എ.പി. അനിൽകുമാറും ഉദ്ഘാടനം ചെയ്യും.
പശ്ചിമഘട്ട മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്ന ഒലിപ്പുഴയുടെ മനോഹാരിത ഉപയോഗപ്പെടുത്തിയാണ് ചേറുമ്പ് ഇക്കോടൂറിസം വില്ലേജ് നടപ്പാക്കുന്നത്. ബോട്ട് ജെട്ടി, നടപ്പാത, കുട്ടികളുടെ പാർക്ക്, സൈക്കിൾ ട്രാക്ക്, വിശ്രമകേന്ദ്രങ്ങൾ, ഒലിപ്പുഴയ്ക്കു കുറുകെ തൂക്കുപാലം എന്നിവ നിർമിച്ചിട്ടുണ്ട്.
പതിറ്റാണ്ടുക്കൾക്കു മുൻപ് നിർമിച്ച ചിറയിൽ കെട്ടിനിൽക്കുന്ന വെള്ളം ഉപയോഗിച്ചു നടത്തുന്ന പെഡൽ ബോട്ട് സർവീസാണ് മുഖ്യ ആകർഷണം. പഴയ നടപ്പാലത്തിൽ കൂടാരങ്ങൾ കെട്ടി മനോഹരമാക്കിയിട്ടുണ്ട്.
ടൂറിസം വില്ലേജിലേക്കുള്ള കവാടവും ആകർഷകമാണ്. ചെടികളും പുല്ലും വച്ചുപിടിപ്പിക്കുന്നു. അവസാന മിനുക്കുപണികളും നടക്കുന്നു. കുട്ടികൾക്കുള്ള ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞു. സാഹസിക ടൂറിസവും മലയോരത്തിൽ പ്രകൃതി സൗന്ദര്യവും സമന്വയിപ്പിച്ചാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം കേന്ദ്രീകരിച്ചു ടൂറിസം പദ്ധതിയുടെ പണി പൂർത്തിയാക്കിയത്.
മലമുകളിൽനിന്നു വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നീർച്ചോലയാണ് കേരളാംകുണ്ട്വെള്ളച്ചാട്ടം. നൂറിലേറെ ഇരുമ്പുകോണിപ്പടികൾ നിർമിച്ചതിനാൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം അടുത്തുനിന്നു കാണാനാകും. വെള്ളച്ചാട്ടത്തിനു കുറുകെ ഇരുമ്പുപാലം, ഭക്ഷണശാലകൾ, ഡ്രസിങ് മുറികൾ, പ്രവേശന കവാടം എന്നിവ നിർമിച്ചിട്ടുണ്ട്.

You Might Also Like

0 comments: